Kerala

വിഴിഞ്ഞത്ത് സംഘർഷം; തുറമുഖ നിർമ്മാണത്തിനെത്തിയ ലോറികൾ സമരക്കാർ തടഞ്ഞു

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ലോഡുകളുമായി എത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് തുറമുഖ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്. തുറമുഖ കവാടത്തിൽ സമരക്കാർ റോഡ് ഉപരോധിച്ചതോടെ സഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ ഹൈക്കോടതിയെ അറിയിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

രാവിലെ പത്തരയോടെയാണ് തുറമുഖ നിർമ്മാണത്തിനുള്ള കല്ലുകളും ആയി ലോറികൾ പോലീസ് സുരക്ഷയിൽ എത്തിയത്. പക്ഷേ തുറമുഖ കവാടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ വാഹനങ്ങൾക്ക് മുന്നോട്ട് പോകാനായില്ല. വൈദികർ ഉൾപ്പടെയുള്ള സമരസമിതി നേതാക്കളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. അതിനിടെ നാട്ടുകാരും സമരസമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സമരപ്പന്തൽ പൊളിച്ചു നീക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ ഇരു കൂട്ടരും തമ്മിലടിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കാതെ രംഗം ശാന്തമാക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ലോഡ് ഇറക്കാതെ ലോറികൾ പിൻവാങ്ങിയതോടെയാണ് സ്ഥിതി ശാന്തമായത്. നവംബർ മുപ്പതിന് ഹൈക്കോടതി വിഴിഞ്ഞം കേസ് വീണ്ടും പരിഗണിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുറമുഖ നിർമ്മാണം പുനരാരംഭിക്കുന്നതിനായി സായുധ പോലീസിനെയോ കേന്ദ്രസേനയെയോ സ്ഥലത്ത് വിന്യസിക്കണം എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!