കുറ്റിക്കാട്ടൂർ : വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂർ അങ്ങാടിയിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ പരസ്പരം ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രത്തെ ജനം കരുതിയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളിപറമ്പ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസലിഹ് പെരിങ്ങൊളം, വുമൺ ജസ്റ്റിസ് പഞ്ചായത്ത് കൺവീനർ ബുഷറ മുണ്ടോട്ട് എന്നിവർ സംസാരിച്ചു. ശേഷം നാടിൻറെ പ്രിയഗായകർ അണിയിച്ചൊരുക്കിയ ഗാനവിരുന്നും അരങ്ങേറി.
കുറ്റിക്കാട്ടൂർ അങ്ങാടിയിൽ നടന്ന പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു. ടിപി ഷാഹുൽ ഹമീദ്, അൻഷാദ് മണക്കടവ്, റീന ടീ പി, അഷറഫ് പി, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വനൽകി.
പൊതുസമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 24 ഞായറായ്ച്ച കുറ്റിക്കാട്ടൂരിൽ നടന്ന വെൽഫെയർ പാർട്ടി പ്രതിനിധി സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പതാക ഉയർത്തി. പുതിയ ഭാരവാഹികളെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ മജീദ് പി, സജീർ ടി സി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സെക്രട്ടറി സമദ് നെല്ലിക്കോട് സ്വാഗതവും, ട്രഷറർ റഫീഖ് സി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
പ്രസിഡന്റ് : അഷ്റഫ് വെള്ളിപറമ്പ്.
ജനറൽ സെക്രട്ടറി: സമദ് നെല്ലിക്കോട്.
ട്രഷറർ: സി. റഫീഖ്.
വൈ.പ്രസിഡന്റുമാർ: റീന ടി.പി, അനീസ് മുണ്ടൊട്ട്
ജോ: സെക്രട്ടറി . സിദ്ദീഖ് ടി.പി.