Local

ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് ഭൂമി നൽകിയ നമ്പിടി പറമ്പത്ത് അയ്യൂബിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആദരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് നമ്പിടി പറമ്പത്ത് അയ്യൂബ് നൽകിയ 33 സെന്റ് ഭൂമിയുടെ അവകാശ രേഖകൾ കൈമാറൽ ചടങ്ങ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. അഡ്വ.പി.ടി.എ. റഹീം എംഎൽഎ പരിപാടിയുടെ ഉദ്ഘടാനാവും അവകാശ രേഖ കൈമാറ്റവും നിർവഹിച്ചു. തുടർന്ന് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുൻപോട്ട് വന്ന നമ്പിടി പറമ്പത്ത് അയ്യൂബിനെയും കൂടെ മാധ്യമ പ്രവർത്തനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനശബ്ദം ചീഫ് എഡിറ്റർ എം.സിബ്‌ഗത്തുള്ള എന്നിവരെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഇരുവരെയും അഡ്വ.പി.ടി.എ.റഹീം എംഎൽഎ മൊമെന്റോ നൽകി അനുമോദിച്ചു. പിതാവ് നമ്പിടി പറമ്പത്ത് കുട്ടി ഹസ്സൻ ഹാജിയുടെ സ്മരണ നിലനിർത്താനും കൂടിയാണ് അയ്യൂബിന്റെ ഈ ചുവടുവെയ്പ്പ്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. കൗലത്ത്, ഷാജി ചോലക്കൽ മീത്തൽ, സജിത ഷാജി, നജീബ് പാലക്കൽ,കെ.കെ.സി നൗഷാദ്, മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ എം.കെ.മോഹൻദാസ്, അരിയിൽ മൊയ്തീൻഹാജി, ടി.പി. സുരേഷ്, എം. ബാലസുബ്രഹ്മണ്യൻ, സി.അബ്ദുറഹിമാൻ, എം.ബാബുമോൻ,അക്ബർ ഷാ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. ബൈജു ചോയിമഠത്തിൽ പരിപാടിക്ക് നന്ദി പ്രകാശനം നടത്തി. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 10 കുടുംബങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!