ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ബാല ഗോപാലിന്റെ ഗവർണർക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത മിന്നൽ നീക്കം.ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. പ്രസംഗം ഗവര്‍ണറെയോ രാജ്ഭവന്റെയോ അന്തസിനെ ഇകഴ്ത്തിക്കാണിക്കുന്ന ഒന്നല്ല, അതുകൊണ്ട് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നും മറുപടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.