Kerala News

മുന്നാക്ക സംവരണത്തില്‍ സർക്കാരിനു പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍

SNDP will neither support nor oppose anyone during bypolls: Vellappally  Natesan | Vellappally Natesan

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രശ്‌നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം, മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!