കൂടത്തായി; സിലിയുടെ മകന്‍ ആല്‍ഫിനെ കൊലപ്പെടുത്തിയ കേസില്‍ കൂടത്തായിലെ കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തുവാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ആല്‍ഫിന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആല്‍ഫിന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജോളിയുടെ ബന്ധുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ഇ

