കുന്ദമംഗലം: 2003-ല്‍പഠനം പൂര്‍ത്തിയാക്കിയ മര്‍കസ് ഐ. ടി.ഐ. വയര്‍മാന്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു.16 വര്‍ഷം മുമ്പുള്ള കലാലയ അനുഭവങ്ങള്‍ പങ്ക് വെച്ച് കൊണ്ടുള്ള സംഗമം ഏറെ ശ്രദ്ധേയമായി.
അബ്ദുല്‍ അസീസ് സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. പഴയ കാല അദ്ധ്യാപകര്‍ക്കും സ്ഥാപനത്തിലേക്കും ഈ കൂട്ടായ്മ ഉപഹാരം സമര്‍പ്പിച്ചു.
അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, സന്ദീപ് കുമാര്‍, മിഥുന്‍ ലാല്‍ എന്നിവര്‍ പ്രസഗിച്ചു.രഞ്ജിത്ത് കുമാര്‍ കോരങ്ങാട്, നൗഷാദ് ചെറുവാടി, സജീവന്‍ മൈക്കാവ്, നിസാര്‍ ചേരിഞ്ചാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാജ് എരഞ്ഞോണ നന്ദിയും പറഞ്ഞു.

