Kerala News

ലൈഫ് മിഷൻ അന്വേഷണം വേഗത്തിലാക്കാൻ സിബിഐ

ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാൻ സിബിഐയ്ക്ക് നിർദേശം. ലൈഫ് മിഷനിലെ ചില ഉദ്യോഗസ്ഥരെയടക്കം പ്രതിചേര്‍ത്ത് രജിസ്റ്റർ ചെയ്ത കേസില്‍, പ്രമുഖരെയടക്കം വരും ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്തേക്കാം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തുനിന്ന് നി‍ർദേശമെത്തിയത്.

യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ചേർന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി തുടങ്ങാനുണ്ടായ സാഹചര്യം അടക്കം സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയടക്കമുള്ളവർ കമ്മീഷന് തട്ടിയെടുക്കാന് വേണ്ടിയാണോ ഈ നീക്കം നടത്തിയതെന്നുള്ള സംശയമാണ് സിബിഐയ്ക്ക് ഉള്ളത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നീങ്ങുമ്പോള്‍ സർക്കാരിനും മറുപടി പറയേണ്ടി വരും. ആ

അനില്‍ അക്കരെ എം.എല്‍.എ നല്കിയ പരാതിയില്‍ കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം. ഈ പരാതിയിലാണ് സി ബി ഐ കേസെടുക്കുന്നത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!