തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങള്‍ക്ക് രാഹുല്‍ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
രാഹുലിനെതിരായ ലൈംഗികാരോപണങ്ങളില്‍ പരാതിക്കാരന്റെ മൊഴിയെടുക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴി രേഖപ്പെടുത്തുക. കേരള കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച് ഹഫീസ് ആണ് പരാതിക്കാരന്‍. അതേസമയം രാഹുലിനെ സസ്‌പെന്‍ഡ് ചെയ്‌തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
വിഷയത്തില്‍ ഇനി കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ല. സിപിഎമ്മും രാജി ആവശ്യം കൂടുതല്‍ ശക്തമാക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

