Local News

പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി

നാഷനല്‍ ഹൈവേ 766 ലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഈ പ്രവൃത്തിക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പടനിലത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയുടേയും പാലത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടേയും ഭരണാനുമതി നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് പാലത്തിന്റെ പ്രവൃത്തി ആരംഭിക്കും.

ജംഗ്ഷന്‍ വിപുലീകരണത്തിന് ഡിസൈന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥ സംഘം പടനിലം ജംഗ്ഷന്‍ സന്ദര്‍ശിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, റോഡ്‌സ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ ഐ.കെ മിധുന്‍, ഡിസൈന്‍ വിംഗ് അസി. എക്‌സി. എഞ്ചിനീയര്‍മാരായ സി.എസ് അജിത്, പി.എസ് മനീഷ, അസി. എഞ്ചിനീയര്‍ കെ.വി രേഷ്മ, വി രാജേഷ്, ഇ സദാനന്ദന്‍, യൂസുഫ് പടനിലം, പി സുധീഷ്, പി ജയദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!