ലോകത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ഇതുവരെ കോവിഡ് ബാധിതര്‍ രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. ദിവസവും അറുപതിനായിരത്തിനടുത്ത് പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിക്കുന്നത്. ദിനംപ്രതിയുള്ള മരണ സംഖ്യയിലും ഇന്ത്യ തന്നെയാണ് മുന്‍പില്‍.
ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി എഴുപത്തി നാലായിരം കടന്നു. നാല്‍പ്പത്തിയാറായിരത്തോളം പേര്‍ക്ക് കൂടി പുതിതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു.

