തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ചു വന്ന ബാഴ്സലോണയുമായി വിട പറയാൻ മെസ്സി ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി സ്പെയിൻ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നു.
മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് വാർത്തകൾ. കോമ്മാൻ പരിശീലകനായി എത്തി എങ്കിലും മെസ്സി ക്ലബിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയിച്ചത്. ബാഴ്സലോണ വിടാൻ തന്റെ ജൂലൈയിൽ അവസാനിച്ച റിലീസ് ക്ലോസ് നീട്ടി തരണം എന്ന് മെസ്സിയുടെ വക്കീലും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാഴ്സലോണ വിടാനുള്ള തീരുമാനം മെസ്സി എടുത്തു എന്ന റിപ്പോർട്ടുകൾ വന്ന ശേഷം പിന്തുണ നൽകി ട്വീറ്റ് ചെയ്ത് ബാഴ്സ ഇതിഹാസ താരം കാർലോസ് പുയോൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ബാഴ്സയിലെ മെസ്സിയുടെ സഹതാരം ലൂയിസ് സുവാരസും ട്വീറ്റ് ചെയ്തു. പുയോൾ ട്വിറ്ററിൽ ലിയോക്ക് ബഹുമാനവും പിന്തുണയും എന്ന അർത്ഥത്തിലാണ് ട്വീറ്റ് ഇട്ടത്, ഇതിന് ശേഷമാണ് സുവാരസ് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്.
കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് ക്ാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്.” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.
ബാഴ്‌സലോണ വിടാന്‍ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്ന് മെസിയുടെ വക്കീല്‍ ആവശ്യപ്പെട്ടാതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

