Local

ദേശീയ അംഗീകാരത്തോടെ കുന്ദമംഗലം, ചാലിയം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാതൃകയായി

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രം ദേശീയ തലത്തിലുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (NQAS) അംഗീകാരം നേടി. 90.75% മാര്‍ക്കോടെയാണ് ആശുപത്രി ഈ അംഗീകാരം സ്വന്തമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മികച്ച സേവനമാണ് അംഗീകാരത്തിന് പിറകിലുള്ളത് എന്നു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് പറഞ്ഞു. എല്ലാ സമയത്തും ആശ്രയിക്കാന്‍ കഴിയുന്ന രീതിയിലായാണ് കേന്ദ്രത്തിലെ സൗകര്യങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ മികച്ച സേവനമാണ് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്നതെന്നും പ്രദേശവാസികള്‍ക്ക് ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന രീതിയിലേക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുണ്ടാവുക. അതിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. എല്ലാ വര്‍ഷവും സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്ക് 2 ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റു ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

ദേശീയ അംഗീകാരനിറവില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം

കടലുണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം നേടി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 94.47 ശതമാനം മാര്‍ക്ക് നേടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും മികച്ച പിന്തുണയും സേവനവുമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചതെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ പറഞ്ഞു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ മികച്ച സേവനമാണ് ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്നതെന്നും പ്രദേശവാസികള്‍ക്ക് ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന രീതിയിലേക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം, വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പാലക്കാട് കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് എന്‍ക്യുഎഎസ് അംഗീകാരം സ്വന്തമാക്കിയ മറ്റു ആശുപത്രികള്‍.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുണ്ടാവുക. അതിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. എല്ലാ വര്‍ഷവും സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്ക് 2 ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റു ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!