കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എം സുധീഷ്‌കുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ മോഹനന്‍ , പി.പി ഷിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി ശിവാനന്ദന്‍ നന്ദി പറഞ്ഞു.