പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയെത്തിയ അക്രമി സംഘം വീട് ആക്രമിച്ചാണ് അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടന്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.