കുന്ദമംഗലം: കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു .ലഹരി വിരുദ്ധ സംഗമത്തില്‍ സംഘം പ്രസിഡന്റ് എം.പി കേളുക്കുട്ടി അധ്യക്ഷx വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് സി പി.രമേശന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംഘം ഡയറക്ടര്‍മാരായ പ്രേമകുമാരി, തുഷാര ,ശോഭന.ടി നേതൃത്വം നല്‍കി. സംഘം ഭരണ സമിതി അംഗങ്ങളും മെമ്പര്‍മാരും ജീവനക്കാരും പങ്കെടുത്തു.സംഘം ഡയറക്ടര്‍ എം.കെ കണ്ണന്‍ സ്വാഗതവും സെക്രട്ടറി കൃഷ്ണപ്രസാദ്.വി പി.നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
