Kerala kerala

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണു; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) ആണ് മരിച്ചത്. ഈ മാസം പതിനെട്ടിന് രാത്രിയാണ് അപകടമുണ്ടായത്.

ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു അലിഖാന്‍. അദ്ദേഹം താഴത്തെ ബെര്‍ത്തിലായിരുന്നു കിടന്നിരുന്നത്. തെലങ്കാനയിലെ വാറങ്കലില്‍ വച്ച് മുകളിലത്തെ ബെര്‍ത്ത് ദേഹത്തേക്ക് വീഴുകയായിരുന്നു. ചരിഞ്ഞുകിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.

അലിഖാന്റെ കഴുത്തിലെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. കൂടാതെ കൈകാലുകള്‍ തളര്‍ന്നുപോയി. ട്രെയിനിലെ നടുവിലുള്ള ബെര്‍ത്താണ് പൊട്ടിവീണത്. അപകട വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തന്നെയാണ് അലിഖാനെ വാറങ്കിലെ ആശുപത്രിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!