തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലേർട്ടുമായിരിക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, കേരള-കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു.