മടവൂര്‍ : ആരാമ്പ്രം ജി.എം.യു പി സ്‌കൂള്‍ ജെആര്‍സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണവും റാലിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ.മോഹന്‍ദാസ് വി.കെ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സജീവന്‍ .പി കെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ ഹരിദാസന്‍.പി.കെ ,ജയപ്രകാശ് .പി, റിജേഷ്. എന്‍, ജെആര്‍സി കണ്‍വീനര്‍മാരായ സുമ .കെ, വി.ടിഹഫ്‌സ, എന്നിവര്‍ സംസാരിച്ചു. ഉഷ .പി, റഹിയ.കെ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി