National News

ഇന്ത്യയിൽ നടപ്പിൽ വന്ന പുതിയ ഐ ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്​ളും യൂട്യൂബും

ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവന്ന പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന്​ ഗൂഗ്​ളും യൂട്യൂബും. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ വ്യക്​തമാക്കി.
ഗൂഗ്​ൾ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ ​േഫസ്​ബുക്കും ട്വിറ്ററും ഉൾപെടെ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

നടപടി സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന്​ നേരത്തെ സർക്കാർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

”ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ആദരിക്കുന്നു. സർക്കാർ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ്​ നീണ്ട കാലമായി പാരമ്പര്യം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാൻ വിഭവങ്ങളായും ഉൽപന്നങ്ങളിലെ മാറ്റങ്ങളായും ഉദ്യോഗ്​സഥരായും വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്​. ഇനിയും നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും”- പ്രസ്താവനയിൽ ഗൂഗിൾ കമ്പനി വ്യക്​തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!