കെഎസ്ആര്‍ടിസിയുടെ എംപാനല്‍ സംഘടനകളായ കേരള എംപാനല്‍ കൂട്ടായ്മ, ബദലി ആക്ട് കൂട്ടായ്മ എന്നീ സംഘടനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ശമ്പളമായി ലഭിച്ച തുച്ഛമായ പൈസയില്‍ നിന്നാണ് ദുരിതത്തിനിടയിലും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സംഭാവന നല്‍കിയത്. ഒരു ദിവസത്തെ വേദനമാണ് ഇവര്‍ നല്‍കിയത്. മെക്കാനിക്ക്, പിഎല്‍ആര്‍ മാര്‍ മറ്റ് സ്റ്റാഫുകളും സംഭാവന നല്‍കി.
ഇതിന്റെ ഭാഗമായി കുന്ദമംഗലം സഹകരണ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ സന്തോഷ് കുമാര്‍ കുന്ദമംഗലം, രാമചന്ദ്രന്‍ തിരുവമ്പാടി എന്നിവര്‍ തുക ഏറ്റുവാങ്ങി. കോഴിക്കോട്, തിരുവമ്പാടി, താമരശ്ശേരി, തൊട്ടില്‍പാലം, വടകര ഡിപ്പോകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുക തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിക്ക് കൈമാറും.