ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു തുടർച്ചയായ ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ 6000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 146 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. ഇതുവരെ 4167 പേരാണ് മരിച്ചത്.
നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 41 രോഗ്യവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 14,063 രോഗബാധിതരും 344 മരണവും റിപ്പോർട്ട് ചെയ്തു. 72 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു