കുന്ദമംഗലം: കുന്ദമംഗലത്ത് ഒമിനി വാൻ നിയന്ത്രണം വിട്ട് തല കീഴായി മറഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തിൽ വള്ളിക്കുന്ന് പറമ്പിൽ ഗഫൂറാണ് പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
പെരിങ്ങളം ഭാഗത്ത് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വാഹന ചാറ്റൽ മഴയിൽ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തെ നാട്ടുകാർ ചേർന്ന് ഡ്രൈവറെ വാഹനത്തിനുള്ളിൽ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

