സർക്കാരിന്റെ വാർഷികാഘോഷം സിപി ഐ എം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐ.സിപിഐഎം സംസ്ഥാന കൗൺസിലിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നിര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമര്‍ശനം ഉയര്‍ന്നു.സി.പി.എം നേതാക്കളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സി.പി.ഐ അംഗങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തുകയാണെന്നും സംസ്ഥാന കൗൺസില്‍ ആരോപിച്ചു ഇന്നലെ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കെ റെയിലിനെതിരായിയുള്ള സമരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നു;സിപിഐ

