കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ ശ്രദ്ധ നേടിയെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് വാർഡ്പ്രസിഡണ്ട് റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ .സിജാഹ് പി.ഉസ്മാൻ ചേറ്റൂൽ, ഒ.ഉസ്സയിൻ, പി.ഹസ്സൻ ഹാജി, കണിയാറക്കൽ മൊയതീൻ കോയ, സി.ഗഫൂർ, ബഷീർ മാസ്റ്റർ, ജയ ഫർ പടവയൽ, സിദ്ധീഖ് തെക്കയിൽ ,ഹബീബ്കാരന്തൂർ ,സാബിത്ത് അലി, വി.കെ.സഹദ്, നജീബ് പാറ്റയിൽ, അശ്റഫ് വി .പി എന്നിവർ സംസാരിച്ചു.