കൊറോണ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡവും മാനിച്ച് മലയാള സിനിമ താരം മണികണ്ഠൻ ആചാരി വിവാഹതനായി. കഴിഞ്ഞ ആറു മാസം മുൻപാണ് വിവാഹ നിശ്ചയം നടന്നത് എന്നാൽ ഇത്തരത്തിലൊരു ദുരിതം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ചടങ്ങു ചുരുക്കാനും, നേരത്തെ ചടങ്ങുകൾക്ക് വേണ്ടി മാറ്റി വെച്ച തുകയിൽ ഒരു ഭാഗം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിക്കുകയായിരുന്നു.
രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന കഥാപത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു മുൻപ് സജീവ നാടക പ്രവർത്തകനായിരുന്നു. ചടങ്ങിൽ തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജ് പങ്കെടുത്തു. തുടർന്ന് താരത്തിന്റെ കൈകളിലിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ഏറ്റു വാങ്ങി.

