Kerala News

അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ് രഞ്ജിത്ത് എൻ.പി.സി.ക്ക്

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് മലയാള മനോരമ കണ്ണൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ രഞ്ജിത് എൻ പി സി ക്ക് . കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.

2021 ൽ അന്തരിച്ച, ‘ദ ഹിന്ദു’ കേരള ബ്യൂറോചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ് തുക.

കേരള സർവകലാശാല ജേണലിസം വകുപ്പു മുൻമേധാവി പ്രൊഫ. വി. വിജയകുമാർ, പി.ആർ.ഡി. മുൻ അഡീഷണൽ ഡയറക്ടർ പി.എസ്.രാജശേഖരൻ, കേരള രാജ്ഭവൻ പി.ആർ.ഒ. എസ്.ഡി. പ്രിൻസ്, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സാനു ജോർജ്ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ എന്നിവരടങ്ങിയ സമിതിയാണ് ലഭിച്ച പ്രൊപ്പോസലുകൾ പരിശോധിച്ച് രഞ്ജിത് എൻ പിസിയെ തെരഞ്ഞെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!