കുന്ദമംഗലം; കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനെത്തുടര്‍ന്ന് പട്രോളിങ്ങ് ശക്തമാക്കി കുന്ദമംഗലം പോലീസ്. നിര്‍ദേശം ലംഘിച്ചതിനാല്‍ വിവിധ വകുപ്പുകളിലായി കുന്ദമംഗലം പോലീസ് 15 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ വിട്ടുനല്‍കുകയുള്ളു. വരുന്ന ദിവസങ്ങളിലും പരിശോധന ശക്തമാക്കും. സ്ഥിരമായി ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പല തവണ കുന്ദമംഗലം പോലീസ് നിര്‍ദേശം കൊടുത്തിട്ടും അത് പാലിക്കാത്തതാണ് പോലീസ് പരിശോദന ശക്തമാക്കാന്‍ കാരണം. യാഥൊരു കാരണവശാലും വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറക്കാന്‍ ഇനി അനുവദിക്കില്ല, കഴിഞ്ഞ ദിവസം ഇത്തരക്കാരെ പിടികൂടാനായി കുന്ദമംഗലം പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ എന്തിനാണ് പുറത്തിറങ്ങിയത് എന്ന് എഴുതി നല്‍കാനായി ഡിക്ലറേഷന്‍ സെന്ററും സ്ഥാപിച്ചിരുന്നു. സമാന രീതിയില്‍ പന്തീരാങ്കാവ് പോലീസും ഇന്നലെ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പട്രോളിങ്ങ് ശക്തമാക്കി കുന്ദമംഗലം പോലീസ്; രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍

