National

എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസ്: സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി ഇന്ന് നോട്ടീസ് നൽകിയത്.ജസ്റ്റീസ് സുധാൻഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നടപടി.പ്രതികൾക്ക് ജാമ്യം നൽകിയത് തെറ്റാണെന്നും നടപടി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു. സാക്ഷികളെ അടക്കം പ്രതികൾ സ്വാധീനിക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.മറ്റുള്ളവരുടെ ജാമ്യത്തിനെതിരായ ഹർജി കോടതി ഉടൻ പരിഗണിക്കും.2022 ഏപ്രിലിലാണ്പാലക്കാട് ജില്ലയിൽ RSS SDPI സംഘർഷത്തിന്‍റെ തുടർച്ചയായി ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്ത്, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകം. ഈ സംഘർഷത്തിനിടെയാണ് സുബൈറും കൊല്ലപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!