പുല്‍പള്ളി: മുള്ളന്‍കൊല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനമൂലികയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച കൂട്ടില്‍ കെട്ടിയ പശുകിടാവിനെ കൊന്നിരുന്നു.
മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊന്നത്. കിടാവിന്റെ ജഢം പാതി ഭക്ഷിച്ച നിലയില്‍ കൂടിനോട് 200 മീറ്റര്‍ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയില്‍ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.
രണ്ടുമാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവ സാന്നിധ്യമുണ്ട്. തുടര്‍ന്ന് വനംവകുപ്പ് വിവിധ ഇടങ്ങളില്‍ കൂട് സ്ഥാപിച്ചു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്.