Kerala News

കുട്ടികളുടെ ഇടപെടൽ സദാചാര പോലീസ് കണ്ണിലൂടെ വീക്ഷിച്ച് അഭിപ്രായം രൂപപ്പെടുത്തുന്നു; എം രമക്കെതിരെ മഹിളാ അസോസിയേഷൻ

ക്യാമ്പസിലും പൊതു സമൂഹത്തിലും ഉയർന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്ന പുതിയ കാലത്തെ പെൺകുട്ടികളെയടക്കം അധ്യാപിക എന്ന പദവി പോലും മറന്ന് ആക്ഷേപിച്ച കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി

കുട്ടികളുടെ ക്യാമ്പസിലെ ഇടപെടൽ സദാചാര പോലീസ് കണ്ണിലൂടെ വീക്ഷിച്ച് സ്വയം അഭിപ്രായം രൂപപ്പെടുത്തുന്നത് പ്രിൻസിപ്പൽ പോലുള്ള ഉന്നത തസ്തികക്ക് ചേരുന്നതല്ലെന്നും സ്വന്തം മകള്‍ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പെണ്കുട്ടികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. രാമ നടത്തിയ അശ്ലീല പരാമർശങ്ങൾ ഖേദകരമാണെന്നും ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ അപമാനിക്കാനും മോശക്കാരായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ മോശക്കാരായി ചിത്രീകരിക്കുന്ന എം രമയുടെ ദുഷ്ടലാക്ക് നാട് തിരിച്ചറിയും. അധികാര ഭ്രാന്തും വിദ്യാര്‍ത്ഥി വിരുദ്ധതയും മാത്രമല്ല, തികഞ്ഞ ജാതിവെറിയും പുളിച്ചുതികട്ടുന്നുണ്ട് രമയുടെ നാവിലും തലച്ചോറിലുമെന്ന് പിഎം ആര്‍ഷോ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!