Kerala News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പുറത്തുപറയാതിരിക്കാൻ ഭീഷണി; പ്രതി പിടിയിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ അറസ്റ്റിൽ.പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിനാസ്പദമായ സംഭവം നടക്കുന്നത്.2021 ഡിസംബറിലാണ് . പതിനാലുകാരനായ കുട്ടിയെ ഷറഫുദ്ദീൻ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 50 രൂപ നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ കൗൺസിലിം​ഗിൽ പീഡനത്തിന് ഇരയായതായി കുട്ടി പറയുകയായിരുന്നു . പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പീഡന പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!