സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ്. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി.
രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
വർക്ക് ഫ്രം ഹോം ജോബ് ഓഫറുമായി പുതിയ തട്ടിപ്പ് 👇
വർക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങൾ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാം. ഓൺലൈൻ പഠനത്തിനായി മൊബൈൽ ഉപയോഗം വർദ്ധിച്ചതോടെയാണ് രക്ഷകർത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമർജിക്കാനായി സ്കൂൾ പ്രിന്സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ് .എം.എസ്, വാട്ട്സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക.
. ‘ പറ്റിക്കാനാണെങ്കില്‍ പോലും ഇങ്ങനെയൊന്നും പറയല്ലേ സാറെ’, എന്ന ട്രോളോടുകൂടിയാണ് കേരള പൊലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.