Kerala News

യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ പിആക്ഷേപിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. .

‘വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയൻ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണം.’ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ ബിജെപിയും കോൺഗ്രസും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നുപറയുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്ന മറുപടിയല്ലെന്നും വിജയയാത്രയുടെ ഭാഗമായി എടപ്പാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!