Local

സ്പോര്‍ട്സ് കേരള മാരത്തോണ്‍ മാര്‍ച്ച് എട്ടിന്

കോഴിക്കോട് ബീച്ചില്‍  മാര്‍ച്ച് എട്ടിന് സ്പോര്‍ട്സ് കേരള മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന്  ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യവകുപ്പ് ഇന്ത്യയിലെ പ്രമുഖ മാരത്തോണ്‍ സംഘാടകരായ റണ്‍ ബഡ്ഡീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.   കണ്ണൂര്‍, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം ജില്ലകളിലായാണ്  മാരത്തോണ്‍ നടക്കുക.  ജില്ലയില്‍ ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയാപ്പ ഹാര്‍ബര്‍ ചുറ്റി ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് അവസാനിക്കുന്ന രീതിയിലാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.മൂന്ന് കി.മീ, അഞ്ച് കി.മീ, 10 കി.മീ, 21 കി.മീ എന്നീ വിഭാഗങ്ങളിലായാണ് മാരത്തോണ്‍ നടത്തുന്നത്. 3.കി.മീ ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് പ്രൈസ് മണി നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടീ.ഷര്‍ട്ട്, ഇ-സര്‍ട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസായി 3 കി.മീ, 5കി.മീ, 10 കി.മീ, 21 കി.മീ വിഭാഗങ്ങള്‍ക്ക് യഥാക്രമം  250, 300, 400, 600 രൂപ വീതം ഈടാക്കും.  ‘റണ്‍ ഫോര്‍ യൂണിറ്റി’ എന്നതാണ് മാരത്തോണിന്റെ മുദ്രാവാക്യം. keralamarathon.com എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം.  ബീച്ചില്‍ രജിസ്ട്രേഷനായി പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848962556, 9595202219 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കലക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, സെക്രട്ടറി എസ്. സുലൈമാന്‍, റണ്‍ ബഡ്ഡീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!