സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. 2033 പരീക്ഷാ കേന്ദ്രത്തിലായി പ്ലസ് ടുവിന് 4,52,572 വിദ്യാർഥികളും പ്ലസ് വണിൽ 4,38,825 പേരുമാണ് പരീക്ഷ എഴുതുന്നത്.
പ്ലസ് ടുവിൽ സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,77,322 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 1,80,352 ആണ്‍കുട്ടികളും 1,97,970 പെണ്‍കുട്ടികളുമാണ്. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 50,890 പേരും ടെക്നിക്കൽ വിഭാഗത്തിൽ പേരും 1229 പേരും എഴുതുന്നുണ്ട്. മുൻവർഷം വിവിധ വിഷയങ്ങൾ ലഭിക്കാനുള്ള 22,131 പേർ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്ലസ് ടുവിന് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുന്നത് ഇത്തവണയും മലപ്പുറത്താണ്, 80,051 പേർ. കോഴിക്കോട്ട് 46,545 പേരും പാലക്കാട്ട് 40,984 പേരും പരീക്ഷ എഴുതും.
ലക്ഷദ്വീപിൽ ഒൻപത് പരീക്ഷാ സെന്ററും ഗൾഫിൽ എട്ട് സെന്ററും മാഹിയിൽ ആറ് പരീക്ഷാ സെന്ററുമുണ്ട്. ലക്ഷദ്വീപിൽ 1268, ഗൾഫിൽ 498, മാഹിയിൽ 754 എന്നിങ്ങനെയാണ് പ്ലസ് ടു എഴുതുന്ന കുട്ടികളുടെ എണ്ണം.
46 കോന്പിനേഷനുകളിലായി 53 വിഷയങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നത്. മൂല്യനിർണയ ക്യാന്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും

