കനത്തസുരക്ഷയിൽ രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു., തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ കാണികൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.
അതേസമയം ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞുള്ളതിനാൽ പകൽ 10.30നാണ് പരേഡ് തുടങ്ങുന്നത്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് കോവിഡ് സാഹചര്യത്തിൽ ഇത്തവണ 3.3 കിലോമീറ്റർ മാത്രമാകും ഉണ്ടാവുക. റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 14,000 പേർ മാത്രമാകും എത്തുക. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതിൽ തന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്കാണ്.