രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ അവസാനിച്ച സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा।
— Rahul Gandhi (@RahulGandhi) January 26, 2021
देशहित के लिए कृषि-विरोधी क़ानून वापस लो!
കിസാന്‍ ട്രാക്ടര്‍ റാലിക്ക് ഐക്യപ്പെട്ട് രാഹുല്‍ നേരത്തേയും രംഗത്തെത്തിയരുന്നു.’ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകരാണെങ്കിലും നാണ്യപെരുപ്പം മൂലം കഷ്ടപ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്. റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്. റിപബ്ലിക്ക് നിങ്ങളുടേതാണ്.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുട് ട്വീറ്റ്.
‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്നാണ് പ്രിയങ്കാഗാന്ധി വാദ്ര റിപബ്ലിക് ദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചത്.