Local News

കുന്ദമംഗലത്ത് അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. പി.ടി.എ റഹിം എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകള്‍ സജ്ജമാക്കിയത്. ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രഹ്‌മണ്യക്ഷേത്രം, പൈങ്ങോട്ടുപുറം,
ചേരിഞ്ചാല്‍ എന്നീ സ്ഥലങ്ങളിലായാണ് പുതിയ ലൈറ്റുകള്‍ മിഴി തുറന്നത്.

കുന്ദമംഗലം മണ്ഡലത്തില്‍ മാര്‍ച്ച് 31ന് മുമ്പായി നൂറ് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ വെളിച്ചമെത്തിച്ചത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ എന്‍ ഷിയോലാല്‍, പി ശിവദാസന്‍നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സുരേഷ് ബാബു, ടി ശിവാനന്ദന്‍, സി.എം ബൈജു, സമീറ അരീപ്പുറത്ത്, കെ അംബികാദേവി, സി ലിജിന, ജസീല ബഷീര്‍, എം.എം സുധീഷ്‌കുമാര്‍, പി അഷ്‌റഫ് ഹാജി, പടാളിയില്‍ ബഷീര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!