കാരന്തൂര്‍: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഏരിയ പ്രസിഡണ്ട് ഒ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.എം. ബൈജു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ എന്‍. കെ. സക്കീര്‍ ഹുസൈന്‍, നവാസ് കെ.പി. എന്നിവര്‍ സംസാരിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് നടത്തുന്ന തെരുവ് കച്ചവടം അവസാനിപ്പിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന കച്ചവടക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി മൂന്നിന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുവാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.അജുവ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂണിറ്റ് പ്രസിഡണ്ട് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.അനീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ അജയ് സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.