രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ ഉപവാസം ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റമിന്‍ദാസ് സ്വാഗതം പറഞ്ഞു, സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി ജില്ല സക്രട്ടറി കെ. ഷാജി , വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.എം അപ്പുക്കുഞ്ഞന്‍, ടി.കെ ഹിതേഷ് കുമാര്‍, ലാലുമോന്‍, മോഹനന്‍, സുജാത, റസാഖ്, മറുവാട്ട് മാധവന്‍,
ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു തീക്കുന്നുമല്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹി അഡ്വക്കറ്റ് ഷമീര്‍, മോഹന്‍ ദാസ് എടവലക്കണ്ടി, ഭാസ്‌കരന്‍ നായര്‍ രഞ്ജിത, മോഹന്‍ ദാസ് മുണ്ടക്കല്‍ തുടങ്ങിയവരാണ് ഉപവാസമിരിക്കുന്നത്. വൈകീട്ട് 5 വരെ ആണ് ഉപവാസം.

