Kerala

കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം, തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി; 48കാരന് 13 വർഷം കഠിന തടവും പിഴയും

തൃശൂര്‍: കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 48കാരന് 13 വർഷം കഠിന തടവും പിഴയും. കുഴിക്കാട്ടുശേരി പോട്ടയത്തുപറമ്പില്‍ വീട്ടില്‍ ജയനെന്ന 48കാരനാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രതിക്ക് 13 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ സ്പെഷല്‍ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.

ഇയാള്‍ കൗമാരക്കാരിക്ക് നേരേ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!