Health & Fitness Kerala

നഴ്‌സിന് മസ്തിഷ്‌കമരണം; അവയവങ്ങള്‍ ദാനം ചെയ്തു, ഹൃദയം 16 കാരന്; ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്‍ ഹരി നാരായണന് നല്‍കും. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്‍കുമെന്നാണ് വിവരം. അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ദാനം ചെയ്യും.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചിരുന്നു. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!