കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി ആരോപണം. സിപിഐഎം ഭരിക്കുന്ന പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം.
നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇരുപതോളം തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിച്ചത്.
അതേസമയം പ്രൊജക്ട് മീറ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും നവകേരള സദസുമായി യാതൊരു ബന്ധവുമില്ലെന്നും പഞ്ചായത്ത് വിശദീകരിച്ചു. എന്നാല്‍ തന്നെ പങ്കെടുപ്പിക്കാതെയാണ് പ്രൊജക്ട് മീറ്റിംഗ് വിളിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.