കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ പരീക്ഷാഭവന് ജീവനക്കാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.സംഘർഷത്തിൽ പരീക്ഷാ ഭവനിലെ ജീവനക്കാർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.മൂന്ന് വിദ്യാർത്ഥി നേതാക്കളെ പരീക്ഷാ ഭവനിൽ പൂട്ടിയിട്ട് മർദിച്ചതായി എസ്എഫ്ഐ നേതാക്കൾ പറയുന്നു പരീക്ഷ ഭവൻ ജീവനകാരനായ ഷിബു കൂടാതെ എസ്എഫ്ഐ പ്രവർത്തകരായ അമൽ, ബിൻദേവ്, ശ്രീലേഷ് എന്നിവർക്കാണ് പരുക്കേറ്റത്.
‘ഒരു വിദ്യാർത്ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനില്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്തു. നിങ്ങളാരാണെന്ന് തിരിച്ചുചോദിച്ചപ്പോള്‍ അയാള്‍ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഓഫീസിനകത്തുള്ളവരും മര്‍ദിക്കാനെത്തി. പുറത്തേക്ക് പോകുന്നത് തടയാന്‍ കെട്ടിടത്തിന് പുറത്തേക്കുള്ള ഷട്ടര്‍ അടച്ചു’. പതിനഞ്ചോളം പേര് ചേര്‍ന്നാണ് മര്‍ദിച്ചതെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.
അമല്‍ദേവ്, ബിന്‍ദേവ്, ശ്രീലേഷ് എന്നിവരാണ് പരീക്ഷാഭവന് ജീവനക്കാര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യംചെയ്തതിന് വിദ്യാര്‍ഥി നേതാക്കള്‍ പ്രശ്നമുണ്ടാക്കി എന്നാണ് ജീവനക്കാരുടെ പ്രതികരണം.
കയ്യാങ്കളിയില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.