കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. 19 മെമ്പര്‍മാരില്‍ എല്‍ഡിഎഫ് മെമ്പര്‍മാരും ശിവദാസന്‍ നായരും അടക്കം പങ്കെടുക്കാതിരുന്നതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ കഴിഞ്ഞില്ല. ഒന്നില്‍ പകുതി മെമ്പര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. ജില്ല പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ദീപിനായിരുന്നു ഇതിന്റെ ചുമതല.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ശിവദാന്‍ നായര്‍ പങ്കെടുത്തതിനാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും നടുത്തളത്തിലിറങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് യോഗം പിരിച്ചുവിട്ടിരുന്നു. കൂടാതെ ശിവദാസന്‍ നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ബ്ലോക്ക് കമ്മറ്റി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ ജാത സംഘടിപ്പിച്ചിരുന്നു.
നേരത്തെ വിജി മുപ്രമ്മലിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന്റെ തിയ്യതി തീരുമാനമായിട്ടില്ല. പ്രസിഡന്റ് ആറുമാസം പൂര്‍ത്തീകരിക്കാത്തതാണ് തീരുമാനം വൈകാന്‍ കാരണമായത്. പ്രസിഡന്റായ ശേഷം ആറുമാസം കഴിഞ്ഞാല്‍ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയുകയുള്ളു എന്നതാണ് ഇതിന് കാരണം.