താമരശ്ശേരി ; സമൂഹത്തില്‍ അന്യം നിന്ന് പോയ കാര്‍ഷിക സംസ്‌കാരംതിരികെ കൊണ്ടുവരുന്നതിനു വേണ്ടി ഹരിത കേരളത്തിന്റെ ഭാഗമായി മാട്ടുവായ് ജനകീയ സ്വയം സംഘം പ്രവര്‍ത്തകരും പഴയ കാല കര്‍ഷകരും ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും കൈകോര്‍ത്ത് താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര 14ാം വാര്‍ഡില്‍ മാട്ടുവായ് പ്രദേശത്ത് ഞാറ് നട്ട പ്രവൃത്തി ശ്രദ്ദേയമായി. കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടി കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ കാരണമായെന്ന് പരിപാടിയില്‍ എംഎല്‍എ പറഞ്ഞു.