തിരുവനന്തപുരം: തോമസ് കെ തോമസ് എംഎല്‍എക്കെതിരായ കോഴ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എല്‍ഡിഎഫില്‍ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ എംഎല്‍എമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ പണം നല്‍കി സ്വാധീനിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്.