ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ്ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് നാരങ്ങാനം ആലുങ്കലിലാണ് അപകടം നടന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ആംബുലൻസിനായി 108ൽ വിളിച്ചെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് സംഭവം കണ്ട നിയമവിദ്യാർഥി പറഞ്ഞു. പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനൊപ്പം ചേർന്ന് നാട്ടുകാർ സ്വകാര്യ വാഹനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പന്നി കുറുകെ ചാടിയതാകാം അപകട കാരണമെനനാണ് നാട്ടുകാർ പറയുന്നത്.,