എറണാകുളം: മരട് ഫ്ളാറ്റിലെ രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ളാറ്റുടമകള്‍ക്കും 25 ലക്ഷം നല്‍കണമെന്ന് സുപ്രീംകോടതി. ഫ്ളാറ്റുടമകളുടെ ഹരജിയിലാണ് സുപ്രീം കോടതി കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു.
അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവില്‍ ഒരു വരി പോലും മാറ്റമില്ലെന്നും വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും മിശ്ര പറഞ്ഞു.

